കൊച്ചി വിമാനത്താവളം 387 കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഭാവിയില്‍ പ്രളയം ബാധിക്കാതിരിക്കാന്‍ പ്രത്യേക പഠനം നടത്തും.

Update: 2018-09-30 01:46 GMT
Advertising

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 387 കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഭാവിയില്‍ പ്രളയം ബാധിക്കാതിരിക്കാന്‍ പ്രത്യേക പഠനം നടത്തും. ഇതിനായി കെ.പി.എം.ജിയുടെ സഹായം തേടുമെന്നും സിയാല്‍ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്ന് രണ്ടാഴ്ചയിലധികമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചത്. എന്നാല്‍ സിയാല്‍ പ്രളയത്തെ അതിജീവിച്ചത് അഭിമാനം പകരും വിധമാണ്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാകണം ഇനി മുന്നോട്ടുപോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷം 387.9 കോടിയാണ് കമ്പനിയുടെ പ്രവർത്തനലാഭം. കഴിഞ്ഞ വർഷത്തേക്കാള്‍ 30 ശതമാനത്തോളം വർദ്ധനവ്. വരും വര്‍ഷത്തെ സിയാലിന്റെ പ്രവർത്തന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് 25 % ലാഭവിഹിതം നല്‍കാനും വാർഷിക പൊതുയോഗത്തില്‍ തീരുമാനമായി.

Full View

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സിയാൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ രണ്ട് കോടി 90 ലക്ഷം രൂപ സിയാൽ എം.ഡി വി.ജെ കുര്യൻ മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനിൽ കുമാർ, മാത്യു ടി. തോമസ് സിയാൽ ഡയറക്ടർ ബോർഡ്അംഗം എം.എ യൂസഫ് അലി തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

Tags:    

Similar News