ബ്രൂവറി വിവാദം: ചെന്നിത്തലയുടെ 10 ല്‍ 9 ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് എക്സൈസ് വകുപ്പ്
മലബാര്‍ ബ്രൂവറീസിന് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയത് അനുമതി മാത്രമാണെന്നും ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരാണെന്നുമാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി എക്സൈസ് വകുപ്പ്. പ്രതിപക്ഷനേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം നേരത്തെ മറുപടി നല്‍കിയതാണെന്ന് എക്സൈസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മലബാര്‍ ബ്രൂവറീസിന് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയത് അനുമതി മാത്രമാണെന്നും ലൈസന്‍സ് നല്‍കിയത് ആന്റണി സര്‍ക്കാരാണെന്നുമാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാറിനോട് 10 ചോദ്യങ്ങളുമായി രംഗത്തത്തിയത്. ചെന്നിത്തലയുടെ 10ല്‍ 9 ചോദ്യങ്ങള്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയിരുന്നുവെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
ये à¤à¥€ पà¥�ें- ബ്രൂവറി അഴിമതി: സര്‍ക്കാരിനോട് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍
1999ല്‍ നിര്‍ത്തിവെച്ചിരുന്ന ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന ചെന്നിത്തലയുടെ ആദ്യ ചോദ്യത്തിന് മാത്രമാണ് മറുപടി ലഭിക്കേണ്ടത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് എ.കെ ആന്റണിയാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
1999ല്‍ നിര്‍ത്തിവെച്ച ലൈസന്‍സ് പുനരാരംഭിച്ചത് ആന്റണി സര്‍ക്കാറാണ്. 2003 ഓഗസ്റ്റ് 5നാണ് ആന്റണി സര്‍ക്കാര്‍ മലബാര്‍ ബ്രൂവറീസ് ലിമിറ്റഡിന് ലൈസന്‍സ് നല്‍കുന്നത്. 1998ല്‍ നായനാര്‍ സര്‍ക്കാര്‍ മലബാര്‍ ബ്രൂവറീസിന് തത്വത്തിലുള്ള അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തത്. പിന്നീട് ആന്റണി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വിശദീകരിക്കേണ്ട ബാധ്യത എല്‍.ഡി.എഫിനില്ലെന്നും വിശദീകരണ കുറിപ്പില്‍ എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയ അനുമതി റദ്ദാക്കാനും ലൈസന്‍സ് നിരസിക്കാനും പിന്നീട് വന്ന സര്‍ക്കാറിന് കഴിയും. എന്നാല്‍ എന്തുകൊണ്ടാണ് ആന്റണി സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാത്തതെന്ന് ചെന്നിത്തല തന്നെ വിശദീകരിക്കണമെന്നും എക്സൈസ് വകുപ്പ് വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെടുന്നു. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്നും എക്സൈസ് വകുപ്പ് ആരോപിക്കുന്നു.