തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഡി.വൈ.എഫ്.ഐ മര്‍ദ്ദനം

ഭരതന്നൂര്‍ എച്ച്.എസ്.എസിലെ ഫഹദിനെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സ്കൂളിലെ സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

Update: 2018-10-01 03:13 GMT
Advertising

തിരുവനന്തപുരം നെടുമങ്ങാട് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഭരതന്നൂര്‍ എച്ച്.എസ്.എസിലെ ഫഹദിനെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സ്കൂളിലെ സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

തിരുവനന്തപുരം ഭരതന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഫ്രട്ടേണിറ്റി മൂവ്മന്റ് യൂണിറ്റ് ആരംഭിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. യൂണിറ്റിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി പാലോട് സ്വദേശി ഫഹദിനെ പല തവണ എസ്.എഫ്.ഐ/ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് അരുവിക്കര ജി.വി രാജ സ്കൂളിലെ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

സൈക്കിള്‍ ചെയിനും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവം ചൂണ്ടിക്കാട്ടി പാലോട് പൊലീസില്‍ ഫഹദ് പരാതി നല്‍കിയിട്ടുണ്ട്. കാമ്പസ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം എസ്.എഫ്.ഐ സമാന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഫ്രട്ടേണിറ്റി ആരോപിച്ചു.

Tags:    

Similar News