പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവില്‍
സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ ഹാഷിമിനെയാണ് പൊലീസ് തിരയുന്നത്
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവില്‍. സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ ഹാഷിമിനെയാണ് പൊലീസ് തിരയുന്നത്.
കഴിഞ്ഞ വേനല്‍ അവധിക്കാലത്താണ് പരാതിക്കാധാരമായ സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 13കാരിയെ ഹാഷിം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഈ സെപ്തംബര്‍ 28നാണ് കുട്ടി പീഡന വിവരം വീട്ടില്‍ പറയുന്നത്. വാര്‍ഡ് മെമ്പര്‍ വഴി വെഞ്ഞാറമൂട് എസ്. ഐക്ക് പരാതി നല്‍കി. ഇതിനിടെയാണ് ഹാഷിം ഒളിവില്‍ പോയത്. പരാതിയിൽ കഴമ്പുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണചുമതലയുള്ള ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാർ അറിയിച്ചു. പൊലീസ് പ്രതിയെ രക്ഷിക്കാൻ സഹായിക്കുന്നുവെന്നാരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഹാഷിമിനെ പാര്‍ട്ടിയുടെ ചുമതലകളില്‍
നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായാണ് സി.പി.ഐയുടെ വിശദീകരണം. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഹാഷിം.