മഴ ഇന്നും തുടര്‍ന്നാല്‍ ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും

ഡാമുകളില്‍ ജല നിരപ്പുയരുന്ന സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടിയില്‍ ഇന്നലെ രാത്രി മൈക്ക് അനൌണ്‍സ്മെന്റ് നടത്തി.

Update: 2018-10-05 03:25 GMT
Advertising

മഴ ഇന്നും തുടര്‍ന്നാല്‍ തൃശൂര്‍ ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ചാലക്കുടി പുഴയുടെ സമീപത്ത് താമസിക്കുന്നവരെ ക്യാമ്പിലേക്ക് മാറ്റാനാണ് നീക്കം. ‍ഡാമുകളില്‍ ജല നിരപ്പുയരുന്ന സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടിയില്‍ ഇന്നലെ രാത്രി മൈക്ക് അനൌണ്‍സ്മെന്റ് നടത്തി.

Full View

ഈ മാസം ഏഴാം തീയതിയിലെ റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും തൃശൂരില്‍ ജാഗ്രത തുടരുകയാണ്. പെരിങ്ങല്‍ കുത്ത് ,പീച്ചി, വാഴാനി ചിമ്മിനി,ഷോളയാര്‍ ഡാമുകളില്‍ വെള്ളം സംഭരണ ശേഷിയുടെ എണ്‍പത് ശതമാനം കവിഞ്ഞിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാറുമായി ബന്ധപ്പെട്ട് അവിടെ നിന്നുള്ള ജനമൊഴുക്ക് കുറക്കാനാവാശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ മാത്രമാണ് നിലവില്‍ ആശങ്കപ്പെടാനുള്ളു. എല്ലാ വകുപ്പുകളോടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ചാലക്കുടിയില്‍ മണ്ണിടിഞ്ഞ് റെയില്‍ പാളത്തിലുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും ഇവിടെ ട്രെയിനുകള്‍ക്ക് വേഗത നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും തകരാറിലായ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല.

Tags:    

Similar News