ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ അറിയിക്കാൻ കെ.എസ്.ആർ.ടിസിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം

നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ചെയിൻ സർവീസ് നടത്താൻ ആവശ്യമായ ബസുകൾ ഉണ്ടോയെന്നും കോടതി ചോദിച്ചു.

Update: 2018-10-08 09:54 GMT
ശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങി
Advertising

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ അറിയിക്കാൻ കെ.എസ്.ആർ.ടിസിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ചെയിൻ സർവീസ് നടത്താൻ ആവശ്യമായ ബസുകൾ ഉണ്ടോയെന്നും കോടതി ചോദിച്ചു. ചെയിൻ സർവീസ് നടത്താൻ വേണ്ടി വരുന്ന അഞ്ഞൂറോളം ബസുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടോയെന്ന് സർക്കാർ അറിയിക്കണം.

അയ്യപ്പഭക്തരിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നിരക്കുവർധനയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട സമിതിക്കു മുന്നിൽ ഉന്നയിക്കാൻ പരാതിക്കാരനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News