കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കാന്‍ എയര്‍ ഇന്ത്യ താല്‍പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപം

സര്‍വീസ് ഉടന്‍ ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ സൌദി എയര്‍ ലൈന്‍സ് പൂര്‍ത്തിയാക്കിയിട്ടും എയര്‍ഇന്ത്യ പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ല

Update: 2018-10-09 02:53 GMT
Advertising

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കാന്‍ എയര്‍ ഇന്ത്യ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. സര്‍വീസ് ഉടന്‍ ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ സൌദി എയര്‍ ലൈന്‍സ് പൂര്‍ത്തിയാക്കിയിട്ടും എയര്‍ഇന്ത്യ പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. മലബാറിലെ ജനപ്രതിനിധികളടക്കം നിരന്തരം ഇടപെടല്‍ നടത്തിയിട്ടും എയര്‍ ഇന്ത്യ അവഗണന തുടരുന്നുവെന്നാണ് പരാതി.

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കാനായി സൌദി എയര്‍ലൈന്‍സിന് ആഗസ്റ്റ് ആദ്യം ഡിജിസിഎ അനുമതി നല്‍കുന്നതിന് തൊട്ടു മുമ്പായി എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘം കരിപ്പൂരിലെത്തിയിരുന്നു. ജനപ്രതിനിധികളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശം. റണ്‍വേ അടക്കമുള്ള കാര്യങ്ങളില്‍ സംതൃപ്തിയും രേഖപ്പെടുത്തി. പക്ഷേ പിന്നീട് നടപടി ക്രമങ്ങള്‍ കാര്യമായി മുന്നോട്ട് പോയില്ല.

Full View

സേഫ്റ്റി അസസ്മെന്റ് പോലും എയര്‍ ഇന്ത്യ ഇതുവരെ തുടങ്ങിയിട്ടില്ല. നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി എയരറോഡ്രോമിന് നല്‍കേണ്ട അപേക്ഷ പോലും ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. സൌദി എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഉഭയകക്ഷി പ്രകാരം 5500 സീറ്റുകള്‍ എയര്‍ ഇന്ത്യയ്ക്കും ലഭിക്കും. നടപടിക്രമങ്ങള്‍ ഇനിയും വൈകിയാല്‍ ഇത്രയും സീറ്റുകള്‍ ആര്‍ക്കും ഉപകാരപ്പെടാതെ കിടക്കുമെന്ന് ചുരുക്കം.

Tags:    

Similar News