എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി
പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു. വിലവര്‍ധനയില്‍ വലഞ്ഞ് ഉപഭോക്താക്കള്‍
ഇന്ധന വില തുടര്‍ച്ചയായ അഞ്ചാം ദിവസവും വര്‍ധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് മാത്രം കൂട്ടിയത്. കേന്ദ്രം വില കുറച്ചതിന് ശേഷം ഇതുവരെ ഡീസലിന് 1 രൂപ 20 പൈസയും പെട്രോളിന് 78 പൈസയും വര്‍ധിച്ചു.
വില മുകളിലേക്ക് തന്നെയാണ്. വില കുറച്ചതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാത്ത വിധം തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടി. ഇന്ന് ഡീസലിന് 30 പൈസ എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പെട്രോളിന് 24 പൈസയും കൂട്ടി.
കൊച്ചിയില്‍ പെട്രോളിന് 84 രൂപ 32 പൈസയും ഡീസലിന് 78 രൂപ 12 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് ഡീസലിന് 78.43 പൈസയും പെട്രോളിന് 84 രൂപ 62 പൈസയുമായി വില ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 85 രൂപ 70 പൈസയായി. ഡീസലിന് 79 രൂപ 42 പൈസയാണ് ഇന്നത്തെ വില. വില ഇത്തരത്തില്‍ കൂടിയാല്‍ വില കുറയ്ക്കുന്നതിന് മുമ്പത്തെ നിലയിലേക്ക് എത്താന്‍ ദിവങ്ങള്‍ മാത്രം മതിയാവും.