മഅ്ദനി സമാഹരിച്ച 15 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പ്രസ്തുത അഭ്യര്‍ത്ഥനയിലൂടെ സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപയാണ് വ്യാഴാഴ്ച(11-10-2018) തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നത്.

Update: 2018-10-09 14:18 GMT
Advertising

പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.

തുല്യതയില്ലാത്ത പ്രളയദുരന്തങ്ങള്‍ക്ക് ശേഷം ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പ്രസ്തുത അഭ്യര്‍ത്ഥനയിലൂടെ സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപയാണ് വ്യാഴാഴ്ച(11-10-2018) തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറുന്നത്.

പ്രളയരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പി.ഡി.പിയുടെയും അബദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തിലുള്ള വിവിധ മത-സാംസ്‌കരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന നിരവധി പുനര്‍നിര്‍മാണ-കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും രക്ഷപ്രവര്‍ത്തനങ്ങളുടെയും പുറമേയാണിത്. ‌‌

കടുത്ത നിയന്ത്രണത്തില്‍ ബഗളൂരുവിലെ കാരാഗൃഹ തുല്യമായ പരിമിതിക്കുള്ളിലിരുന്ന് തന്റെ അഭ്യര്‍ത്ഥനയോട് ജാതി-മത-രാഷ്ട്രീയ വ്യത്യാസമന്യേ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി നന്ദി അറിയിച്ചു.

Tags:    

Similar News