ബ്രുവറി ഇടപാടില്‍ അന്വേഷണ ആവശ്യം ശക്തമാക്കി യുഡിഎഫ്
ഗുഢാലോചനയിൽ പങ്കാളിയായവരെ രക്ഷപ്പെടുത്താനാണ് അനുമതി റദ്ദാക്കിയതെന്ന് ചെന്നിത്തല
ബ്രുവറി ഇടപാടില്‍ അന്വേഷണ ആവശ്യം ശക്തമാക്കി യുഡിഎഫ്. ഗുഢാലോചനയിൽ പങ്കാളിയായവരെ രക്ഷപ്പെടുത്താനാണ് അനുമതി റദ്ദാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വജനപക്ഷപാതവും അഴിമതിയും നടന്ന ഇടപാടില്‍ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രുവറി അനുവദിച്ച ഉത്തരവ് പിൻവലിച്ചത് നിൽക്ക കള്ളിയില്ലാത്തതിനാലാണെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇടപാടിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരുന്നതിന് അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിക്കുന്നു.
ബ്രുവറിക്കും ഡിസ്റ്റലറിക്കും അനുമതി തേടിയ കമ്പനികള്‍ക്ക് പിന്നിലെ ദുരൂഹതയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. രണ്ട് കമ്പനികള്‍ക്ക് വിലാസമില്ല, ഒരു കമ്പനി മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. സീനിയോരിറ്റി മറികടന്നാണ് ഒരു കമ്പനിക്ക് അനുമതി നല്‍കിയത്.
ബ്രുവറിക്കായി കിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ച സംഭവത്തില്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി ഉണ്ണികൃഷ്ണന്റെ ഇടപെടല‍് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.