സർക്കാർ വാഗ്ദാനം പാഴ്‌വാക്ക്: ദേശീയ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ജീവിക്കുന്നത് ലോട്ടറി കച്ചവടം നടത്തി
2015ലെ നാഷണൽ ഗെയിംസിൽ 16 ടീമുകളോട് പോരാടി സുഭാഷും സംഘവും കേരളത്തിന് നേടിക്കൊടുത്തത് വെങ്കല മെഡൽ. കേരളത്തിന് വേണ്ടി മെഡൽ നേടുന്ന എല്ലാവർക്കും ജോലി നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം.
Update: 2018-10-11 05:21 GMT
സർക്കാർ വാഗ്ദാനം പാഴ്‌വാക്കായി. ദേശീയ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് ജീവിതം തള്ളി നീക്കുന്നത് ലോട്ടറി കച്ചവടം നടത്തി. ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി കെ.കെ സുഭാഷ് എന്ന റോവിംഗ് താരത്തിനാണ് ഈ ദുരവസ്ഥ.
കെ. കെ സുഭാഷ് എന്ന ദേശീയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത്. 2015ലെ നാഷണൽ ഗെയിംസിൽ കേരള ടീമിന്റെ ഭാഗമായിരുന്നു സുഭാഷ് . 16 ടീമുകളോട് പോരാടി സുഭാഷും സംഘവും കേരളത്തിന് നേടിക്കൊടുത്തത് വെങ്കല മെഡൽ.
കേരളത്തിന് വേണ്ടി മെഡൽ നേടുന്ന എല്ലാവർക്കും ജോലി നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഗെയിംസ് കഴിഞ്ഞപ്പോൾ വാഗ്ദാനങ്ങളിൽ സർക്കാർ തന്നെ ചില പരിഷ്ക്കാരങ്ങൾ വരുത്തി.
മത്സര രംഗത്ത് ഇപ്പോഴും സജീവമാണ് സുഭാഷ്. എന്നാൽ പ്രാരാബ്ധങ്ങൾ പ്രതിസന്ധികളാവുകയാണ്. ജോലി ലഭിക്കാൻ അധികാരികൾ കനിയണമെന്ന് അപേക്ഷിക്കുകയാണ് ഈ ദേശീയ താരം.