കേന്ദ്രസര്‍വ്വകലാശാലയിലെ പുതിയ സാഹചര്യം രാഷ്ട്രീയ വിവാദത്തിന് കാരണമാവുന്നു

തീവ്ര ഇടത് സംഘടനകളുടെ ശ്രമമെന്ന് ബി.ജെ.പി. സര്‍വ്വകലാശാലയില്‍ സംഘ്പരിവാരിന്റെ അജണ്ഡ നടപ്പിലാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. 

Update: 2018-10-12 03:02 GMT
Advertising

കേരള കേന്ദ്രസര്‍വ്വകലാശാലയിലെ പുതിയ സാഹചര്യം രാഷ്ട്രീയ വിവാദത്തിന് കാരണമാവുന്നു. സര്‍വ്വകലാശാലയില്‍ അക്രമം നടത്താന്‍ തീവ്ര ഇടത് സംഘടനകളുടെ ശ്രമമെന്ന് ബി.ജെ.പി. സര്‍വ്വകലാശാലയില്‍ സംഘ്പരിവാരിന്റെ അജണ്ഡ നടപ്പിലാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. കേരള കേന്ദ്രസര്‍വ്വകലാശാല പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കുന്നത് വരെ സമരം നടത്താന്‍ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

Full View

കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തീവ്ര ഇടത് സംഘടനകള്‍ ശ്രമിക്കുന്നതായി ബി.ജെ.പി ആരോപിച്ചു. രാജ്യത്തെ ഉന്നത കലാലയങ്ങളിലെ കാവിവത്കരണത്തിന്റെ ഭാഗമായുള്ള സംഘ്പരിവാര്‍ അജണ്ടകളാണ് കേരള കേന്ദ്രസര്‍വ്വകലാശാലയിലും നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഇനി സമരം നടത്തില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ രേഖമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടതുള്ളുവെന്ന നിലപാടിലാണ് അധികൃതര്‍. ഇതിന് വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാല്ല. ജനാധിപത്യ രീതിയില്‍ സമരം നടത്താനുള്ള അവകാശം ഇല്ലാതാക്കാനുള്ള നീക്കമായാണ് ഇതിനെ വിദ്യാര്‍ഥികള്‍ കാണുന്നത്. അഖില്‍ താഴത്തിനെ തിരിച്ചെടുക്കും വരെ സമരം നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം അടുത്ത മാസം 2ന് നടക്കുന്ന എക്സിക്യൂട്ടീവ് കൌണ്‍സിലിന് മുന്‍പ് പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.

ये भी पà¥�ें- കാസര്‍കോട് കേന്ദ്ര കേരള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

ये भी पà¥�ें- കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥി സമരം ചര്‍ച്ച പരാജയം

Tags:    

Similar News