സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി.കെ ശശിക്കെതിരായ പാർട്ടി കമ്മീഷൻ റിപ്പോർട്ട് യോഗത്തില്‍ വന്നേക്കും

പി.കെ ശശിക്കെതിരായ നടപടിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കുമെന്നാണ് സൂചന

Update: 2018-10-12 01:14 GMT
Advertising

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പാർട്ടി കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വന്നേക്കും. പി.കെ ശശിക്കെതിരായ നടപടിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

പാലക്കാട് നിന്നുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് പി.കെ ശശിക്കെതിരെ ഉന്നയിച്ച പരാതി എ.കെ ബാലൻ ,പി.കെ ശ്രീമതി എന്നിവർ അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. പി.കെ ശശിയുടെയും പെണ്‍കുട്ടിയുടേയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. ലഭിച്ച വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ എന്നാണ് സൂചന. ശശിക്കെതിരെ നടപടി ശിപാർശ ചെയ്ത് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ഇന്നത്തെ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കാം. ശശിക്കെതിരെ നടപടിയുണ്ടാക്കുമെന്നുറപ്പായിട്ടുണ്ട്. എന്നാൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സെക്രട്ടറിയേറ്റായിരിക്കും തീരുമാനമെടുക്കുന്നത്.

സെക്രട്ടറിയേറ്റ് നിർദ്ദേശം മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ മറ്റൊരു ഘടകത്തിലേക്ക് തരംതാഴ്ത്തുകയോ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻസ് ചെയ്യുകയോ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. അതേ സമയം തനിക്കെതിരായ പരാതിയിൽ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്. ഗുഢാലോചനയുമായി ബന്ധപ്പെട്ട് ചില നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

ये भी पà¥�ें- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതി ചര്‍ച്ചയാകും

ये भी पà¥�ें- തെറ്റ് ചെയ്തിട്ടില്ല; അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കുമെന്ന് പി.കെ ശശി

Tags:    

Similar News