ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി
കോടതി വിധിക്ക് എതിരായ സമരത്തില്‍ പങ്കാളിയാകില്ല. വിമോചന സമരത്തിന് കോപ്പുകൂട്ടുന്നു എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്
Update: 2018-10-12 08:32 GMT
ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ . കോടതി വിധിക്ക് എതിരായ സമരത്തില്‍ പങ്കാളിയാകില്ല. വിമോചന സമരത്തിന് കോപ്പുകൂട്ടുന്നു എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കെ.എം മാണി അടക്കം വിഷയത്തില്‍ ഇടപെടുന്നത് അതിന്റെ സൂചനയാണെന്നും മീഡിയവണ്‍ വ്യൂപോയന്റില്‍ വെള്ളാപ്പള്ളി പറഞ്ഞു. സവര്‍ണ ലോബിക്ക് കുടപിടിച്ചതിനുള്ള തിരിച്ചടി സര്‍ക്കാരിന് കിട്ടിയെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പറഞ്ഞു.