മാലമോഷണം ആരോപിച്ച് പൊലീസ് ജയിലിലിട്ട് പീഡിപ്പിച്ച പ്രവാസിയുടെ ജീവിതം ദുരിതത്തില്‍
രണ്ട് മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നതോടെ താജുദ്ദീന്റെ ഖത്തറിലെ ബിസിനസ് തകര്‍ന്ന അവസ്ഥയിലാണ്.
ചക്കരക്കല്ലില്‍ മാലമോഷണം ആരോപിച്ച് പൊലീസ് ജയിലിലിട്ട് പീഡിപ്പിച്ച പ്രവാസിയുടെ ജീവിതം ദുരിതത്തില്‍. രണ്ട് മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നതോടെ താജുദ്ദീന്റെ ഖത്തറിലെ ബിസിനസ് തകര്‍ന്ന അവസ്ഥയിലാണ്. ഖത്തറിലെ ബിസിനസ് പങ്കാളികളും സുഹൃത്തുക്കളും ചേര്‍ന്നാണിപ്പോള്‍ താജുദ്ദീന്റെ നിയമപോരാട്ടത്തിനും മറ്റുമുള്ള സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നത്.
നാല് വര്‍ഷമായി ദോഹയിലെ മൈദറില്‍ റെന്‍ഡ് എ കാര്‍ ബിസിനസ് നടത്തി വരികയാണ് താജുദ്ദീന്‍ ഖത്തരിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടത്തുന്ന ബിസിനസിന്‍റെ മുഴുവന്‍ ഇടപാടുകളും താജുദ്ദീന്‍ നേരിട്ടാണ് നടത്തുന്നത് മകളുടെ കല്യാണമായിട്ട് പോലും പത്ത് ദിവസത്തെ ലീവ് മാത്രമെടുത്താണ് താജുദ്ദീന്‍ നാട്ടിലേക്ക് പോയത്. ഇതിനിടയിലാണ് മാല മോഷണമെന്നും പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലിട്ടത്. രണ്ട് മാസം ജയിലിലും പിന്നീട് ലഭിച്ച ജാമ്യം രാജ്യം വിടരുതെന്ന വ്യവസ്ഥയിലുമായതോടെ കമ്പനിയും ക്ലയന്‍സും പ്രതിസന്ധിയിലായി.
റെന്റ് എ കാറിന് പുറമെ പാര്‍ട്ണര്‍ഷിപ്പില്‍ ഒരു ജ്യൂസ് കമ്പനിയും താജുദ്ദീന്‍ തുടങ്ങിയിരുന്നു. ജയിലിലായതോടെ ഇതിന്റെ നടത്തിപ്പും അവതാളത്തിലായി. വരുമാനമെല്ലാം നിലച്ചതോടെ താജുദ്ദിനും കുടുംബവും വലിയ സാമ്പത്തിക ഞെരുക്കത്തിലുമായി ഇപ്പോള്‍ ഖത്തറിലുള്ള സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുടെയും കനിവിലാണ് നിയമപോരാട്ടത്തിനുള്ള സാമ്പത്തിക ചെലവുകള്‍ നോക്കുന്നത്.