തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലനിരകള്‍ തുരന്നെടുത്ത് ക്വാറി മാഫിയ
കണ്ണവം വന മേഖലയോട് ചേര്‍ന്ന് അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികള്‍.
കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലനിരകള്‍ തുരന്നെടുത്ത് ക്വാറി മാഫിയ. കണ്ണവം വന മേഖലയോട് ചേര്‍ന്ന് അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികള്‍. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാത്രം 40 ക്വാറികള്‍. ലൈസന്‍സുള്ളത് പത്തെണ്ണത്തിന് മാത്രം.
ജില്ലാ പരിസ്ഥിതി ആഘാത നിര്‍ണയ കമ്മറ്റി തൃപ്പങ്ങോട്ടൂര്‍ വില്ലേജില്‍ പ്രവര്‍ത്താനുമതി നല്കിയിട്ടുളള ക്വാറികളുടെ എണ്ണമാണിത്.പത്ത് ഒന്നും രണ്ടുമല്ല,എഴുപത് ക്വാറികളാണ് ഈ മല നിരകളെ തുരന്നെടുക്കുന്നത്. ഇതില്‍ 40 ക്വാറികളും പ്രവര്‍ത്തിക്കുന്നതാവട്ടെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നരിക്കോട്ട് മലയിലും പാത്തിക്കല്‍,വാഴമല,കുഴിക്കല്‍ തുടങ്ങിയ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ തന്നെയാണ് മറ്റു ക്വാറികളുടെയും പ്രവര്‍ത്തനം.ആറളം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് കഴിഞ്ഞ പ്രളയകാലത്ത് മാത്രം ഒന്‍പതിലേറെ തവണ ഉരുള്‍ പൊട്ടലുണ്ടായി.
ഇനി,2017ല്‍ കണ്ണൂര്‍ കലക്ടര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് കൂടി കാണുക. ഉരുള്‍ പൊട്ടല്‍ ഭീഷണിയുളളതിനാല്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വീടുകളില്‍ മഴ വെളള സംഭരണി പോലും നിര്‍മ്മി ക്കരുതെന്നാണ് ഈ ഉത്തരവ്.അവിടെയാണ് അധികൃതരുട മൌനാനുവാദത്തോടെ ഈ ഖനനം ഇങ്ങനെ നിര്‍ബാധം നടക്കുന്നത്.