മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി; സർക്കാരിന് തച്ചങ്കരിയുടെ കത്ത്
ഇടത് ട്രേഡ് യൂനിയൻ നേതാക്കൾക്കെതിരെയും നടപടി ഉണ്ടാകും. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് 6000 ജീവനക്കാരുടെ പുനർവിന്യാസ ഉത്തരവും കെ.എസ്.ആര്‍.ടി.സി പുറത്തിറക്കി.
Update: 2018-10-17 15:16 GMT
മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി. 42 പേർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.ഡി ടോമിൻ ജെ തച്ചങ്കരി സർക്കാരിന് കത്തെഴുതി. ഇടത് ട്രേഡ് യൂനിയൻ നേതാക്കൾക്കെതിരെയും നടപടി ഉണ്ടാകും. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് 6000 ജീവനക്കാരുടെ പുനർവിന്യാസ ഉത്തരവും കെ.എസ്.ആര്‍.ടി.സി പുറത്തിറക്കി.