ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

Update: 2018-10-18 06:00 GMT
Advertising

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്‍റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം വിശ്വാസികള്‍ തിരിച്ചറിയണം. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഒരുപോലെ ദര്‍ശനം നടത്താന്‍ കഴിയുന്നുവെന്ന ശബരിമലയുടെ പ്രത്യേകതയിൽ അസഹിഷ്ണുതയുള്ളവരാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍. ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ പലവട്ടം അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും ഇല്ലാതാക്കാൻ ആർ.എസ്.എസ് ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ ശ്രമിച്ചിട്ടുണ്ട്.

Full View

ശബരിമലയിൽ സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ആർ.എസ്.എസ്സിന്റെ ആത്യന്തിക ലക്ഷ്യം. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വരുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ് ബുക്കിൽ കുറിപ്പിൽ കുറ്റപ്പെടുത്തി.

ശബരിമലക്ക് ഇതര ക്ഷേത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവര്‍ക്ക് ഒരു പോലെ...

Posted by Pinarayi Vijayan on Wednesday, October 17, 2018
Tags:    

Similar News