ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കേരളത്തോട് കേന്ദ്രം  

Update: 2018-10-19 02:19 GMT
Advertising

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 15നാണ് ഇത്തരത്തില്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നത്.

സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ കേരളത്തിനാണ് ചുമതലയെന്ന് കേന്ദ്രം വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാനം തയ്യാറാകണം. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ സുരക്ഷ ഏര്‍പ്പടുത്തണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശച്ചിരുന്നു. വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യത്തിന് മറുപടി പറയേണ്ടി വരും.

ഈ തിങ്കളാഴ്ചയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസ് നിലപാട് മാറ്റിയിട്ടുണ്ട്. നേരത്തെ വിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസ് സമ്മര്‍ദം വന്നതോടെ പിന്നീട് വിശ്വാസികളുടെ വികാരത്തോടൊപ്പമാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയതോടെ മലകയറിയ സത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

Tags:    

Similar News