‘തേജസ്’ അടച്ച് പൂട്ടുന്നതായി മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

‘പരസ്യ നിഷേധത്തിലൂടെ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകവും പ്രതികാര മനോഭാവത്തോടെയുമുള്ള നടപടികള്‍ ‘തേജസ്’നെ പ്രതിസന്ധിയിലാക്കി’

Update: 2018-10-22 11:14 GMT
Advertising

‘തേജസ്’ ദിനപത്രം പൂട്ടുന്നതായി മാനേജ്മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരസ്യ നിഷേധത്തിലൂടെ സര്‍ക്കാര്‍ തേജസിനെ ഇല്ലാതാക്കിയെന്ന് മാനേജ്മെന്റ് പറഞ്ഞു. എന്നാല്‍, മാനേജ്മെന്റ് നിലപാട് ബാലിശമാണെന്ന കുറ്റപെടുത്തലുമായി കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്ത് എത്തി.

പരസ്യ നിഷേധത്തിലൂടെ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകവും പ്രതികാര മനോഭാവത്തോടെയുമുള്ള നടപടികള്‍ ‘തേജസ്’നെ പ്രതിസന്ധിയിലാക്കിയെന്നാണ് മാനേജ്മെന്റ് വാദം. അതിനാല്‍ ഡിസംബര്‍ 31 ന് പ്രസിദ്ധീകരണം അവസാനിപ്പിക്കും. ജീവനക്കാര്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അറിയിച്ചു. തേജസ് ധീര രക്തസാക്ഷ്യം വഹിച്ചുവെന്നായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.

Full View

‘തേജസ്’ അടച്ചു പൂട്ടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് എത്തി. മാനേജ്മെന്റ് നിലപാട് യുക്തിഭദ്രമല്ലെന്നും കെ.യു.ഡബ്ലു.ജെ വ്യക്തമാക്കി.

Tags:    

Similar News