ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ഗൂഡാലോചനയെന്ന് മുഖ്യമന്ത്രി
ക്ഷേത്രം അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയുടെ നിലപാട് അവിവേകമായിപ്പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്ഷേത്രത്തില്‍ അധികാരമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ വാദം തള്ളിക്കളഞ്ഞു.
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരമലക്ക് എത്തിയ സ്ത്രീകളുടെ വീട്ടില്‍ അതേസമയത്ത് അക്രമം നടത്തിയത് ഇതിന്‍റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയുടെ നിലപാട് അവിവേകമായിപ്പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേത്രത്തില്‍ അധികാരമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ വാദം തള്ളിക്കളഞ്ഞു.
ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ഗൂഡപദ്ധതി നട തുറക്കുന്നതിന് മുന്‍പ് തന്നെ സംഘപരിവാര്‍ ആരംഭിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഭക്തര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ അക്രമം നടന്നത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനെ വര്‍ഗ്ഗീയവത്ക്കരിച്ച് സേനക്കുള്ളില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.