വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എംഎൽഎക്കെതിരെ കേസ്സ്
കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ അപായപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞത്
വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എംഎൽഎ കെ വി വിജയദാസിനെതിരെ മണ്ണാർക്കാട് പൊലീസ് കേസ്സെടുത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ അപായപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞത്. ഫോൺ സംഭാഷണത്തിന്റ ശബ്ദരേഖ പുറത്തു വന്നു.
ഓടക്കുന്നില്ലെ പൂഞ്ചോല ഭാഗത്ത് വനഭൂമി കയ്യേറ്റം ഒഴിപ്പലുമായി ബന്ധപ്പെട്ട് സ്ഥലപരിശോധ ഉൾപ്പെടെ പൂർത്തിയായി തുടർനടപടികൾക്കായി തയ്യാറെടുക്കുമ്പോഴാണ് ഭീഷണി. അവധിക്ക് നാട്ടിലേക്ക് പോയ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചാണ് ഭീഷണി. പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുതെന്നും, പോയാൽമണ്ണാർക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വനം വകുപ്പുദ്യോഗസ്ഥന്റെ പരാതിയെതുടർന്ന് മണ്ണാർക്കാട് പൊലീസ് കേസ്സെടുത്തു
കോങ്ങാട് എംൽഎം കെ വി വിജയദാസ് സംഭവം നിഷേധിച്ചു.പൂഞ്ചോലയിൽ കയ്യേറ്റമില്ലെന്നും കൈവശാവകാശ രേഖയുളള കർഷകരാണെന്നും കെ വി വിജയദാസ് പറഞ്ഞു. സത്യാവസ്ഥ മറച്ചുവച്ച് കയ്യേറ്റമൊഴിപ്പിക്കാൻ ചെന്ന ഉദ്യോഗസ്ഥനോട് താൻ കാര്യങ്ങൾ വശദീകരിക്കുകമാത്രമേ ചെയ്തുളളൂ എന്നുമാണ് എം എല്‍ എയുടെ വിശദീകരണം