ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനുള്ളില്‍ കാക്കി ട്രൌസറെന്ന് കടകംപള്ളി
രമേശ് ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനുള്ളില്‍ കാക്കി ട്രൌസറാണെന്ന് മന്ത്രി ആരോപിച്ചു. ചെന്നിത്തലയും വി.എസ് ശിവകുമാറും ബി.ജെ.പിയില്‍ നിന്ന് അച്ചാരം വാങ്ങിയവര്‍.
Update: 2018-10-26 10:58 GMT
രാഹുല്‍ ഈശ്വറും ഒരു കൂട്ടം വര്‍ഗീയ ഭ്രാന്തന്മാരും കേരളത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രമേശ് ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനുള്ളില്‍ കാക്കി ട്രൌസറാണെന്ന് മന്ത്രി ആരോപിച്ചു. ചെന്നിത്തലയും വി.എസ് ശിവകുമാറും ബി.ജെ.പിയില്‍ നിന്ന് അച്ചാരം വാങ്ങിയവര്‍. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയ വിഷം ചീറ്റുന്ന നികൃഷ്ട ജീവികളോട് ഒത്തുതീര്‍പ്പിനില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.