ടാക്സി ഡ്രൈവറെ മർദ്ദിച്ച് അക്രമി സംഘം കടന്ന് കളഞ്ഞതായി പരാതി

ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരൻ നായരാണ് മർദ്ദനത്തിനിരയായത് . ആലുവാ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Update: 2018-10-26 04:24 GMT
ടാക്സി ഡ്രൈവറെ മർദ്ദിച്ച് അക്രമി സംഘം കടന്ന് കളഞ്ഞതായി പരാതി
AddThis Website Tools
Advertising

ടാക്സി കാർ ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ മർദ്ദിച്ച് അക്രമി സംഘം കടന്ന് കളഞ്ഞതായി പരാതി. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരൻ നായരാണ് മർദ്ദനത്തിനിരയായത് . ആലുവാ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

ഇന്നലെ ഉച്ചക്ക് 2.30 ഓടെ ആലുവ റെയിൽവെ സറ്റേഷനിലെത്തിയ രണ്ട് പേരാണ് മലയാറ്റൂരിലേക്ക് പോകാൻ ശിവശങ്കരൻ നായരെ ഓട്ടം വിളിച്ചത്. യാത്രക്കിടയിൽ മലയാറ്റൂരിലെ ബാറിൽ കയറി മദ്യപിച്ച ഇവർ വിജനമായ പാണ്ട് പാറ റോഡിൽ മൂത്രമൊഴിക്കാൻ വാഹനം നിർത്താൻ ഇദ്ദേഹത്തോട് അവശ്യപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് ശിവശങ്കരൻ നായരെ മർദ്ദിക്കുകയും പിന്നീട് കാറുമായി കടന്നു കളയുകയുമായിരുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് ബോധം കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് അക്രമികൾ ശിവശങ്കരൻ നായരെ മർദ്ദിച്ചത് . പിന്നിട് ഇരുവരും ചേർന്ന് ഇതേ വാഹനത്തിൽ തന്നെ ഇദ്ദേഹത്തെ കടത്തിക്കൊണ്ട് പോകാനും ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.വാഹനത്തിൽ നിന്ന് പുറത്ത് ചാടിയ ഇയാളെ വനപാലകരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാറിൽ മദ്യപിക്കാൻ കയറിയ അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . ആലുവ പ്രിൻസിപ്പൽ എസ്.ഐ ഫൈസലിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

Tags:    

Similar News