മഞ്ചേശ്വരം കേസ് പിൻവലിക്കില്ലെന്ന് കെ. സുരേന്ദ്രൻ

ജനതാൽപര്യം മാനിച്ച് കേസ് എത്രയും പെട്ടെന്ന് തീർക്കാൻ യു.ഡി.എഫും എല്‍.ഡി.എഫും തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍

Update: 2018-10-28 07:07 GMT
Advertising

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ജനതാൽപര്യം മാനിച്ച് കേസ് എത്രയും പെട്ടെന്ന് തീർക്കാൻ യു.ഡി.എഫും എല്‍.ഡി.എഫും തയ്യാറാകണം. സാക്ഷികളെ തടയുന്ന നീക്കത്തിൽ നിന്ന് മുന്നണികള്‍ പിന്‍മാറണമെന്നും സുരേന്ദ്രന്‍ കാസര്‍കോട് ആവശ്യപ്പെട്ടു.

67 സാക്ഷികള്‍ കോടതിയില്‍ ഹാജരാകാനുണ്ട്. സാക്ഷികളെ ബലംപ്രയോഗിച്ച് തടഞ്ഞുവെയ്ക്കുന്നുവെന്നാണ് സുരേന്ദ്രന്‍റെ ആരോപണം. സമന്‍സ് നല്‍കാന്‍ പോലും ലീഗും സി.പി.എമ്മും അനുവദിക്കുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. ലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് കേസ് തുടരുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞത്. തെരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു റസാഖിന്‍റെ വിജയം. റസാഖിന് അനുകൂലമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍റെ പരാതി.

Tags:    

Similar News