ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റായി ടി.എം ശശി തുടരും

പി.കെ ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതില്‍ വലിയ വിമര്‍ശനം നേരിട്ടവരാണ് ഇരുവരും. 

Update: 2018-10-30 05:42 GMT
Advertising

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റായി ടി.എം ശശിയും സെക്രട്ടറിയായി അഡ്വക്കറ്റ് കെ.പ്രേംകുമാറും തുടരും. പി.കെ ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതില്‍ വലിയ വിമര്‍ശനം നേരിട്ടവരാണ് ഇരുവരും. സംസ്ഥാന നേതൃത്തിന്റെയടക്കം നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ നിലനിര്‍ത്തിയത്.

Full View

പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കഴിഞ്ഞ ശേഷം എം.സ്വരാജ് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധിനിധികള്‍ ഉന്നയിച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി വേറെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നുവരെ പ്രതിനിധികള്‍ ചോദിച്ചു. സമ്മേളനം ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോകേണ്ടെന്നതിനാലാണ് അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് മറുപടിയില്‍ എം.സ്വരാജ് വിശദീകരിച്ചു. പി. കെ ശശി വിഷയത്തില്‍ രൂക്ഷ വിമര്‍ശനം നേരിട്ട ജില്ലാ ഭാരവാഹികള്‍ തന്നെ തുടരാനാണ് സമ്മേളനത്തിലെ തീരുമാനം.

അമ്പത്തിയൊന്നംഗ കമ്മിറ്റിയില്‍ പി.കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതിയെയും നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ ജില്ലാ കമ്മിറ്റിക്കെതിരെയും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. പ്രായപരിധി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ പലരെയും ഒഴിവാക്കി, ഗ്രൂപ്പ് പരിഗണനകള്‍ വെച്ച് പ്രായം കൂടിയ ചിലരെ നിലനിര്‍ത്തി തുടങ്ങിയ പരാതികളാണ് സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. മുണ്ടൂര്‍ പുതുശ്ശേരി മേഖലകള്‍ക്കാണ് പുതിയ ജില്ലാ കമ്മിറ്റിയില്‍ നിര്‍ണായക പ്രാതിനിധ്യം ലഭിച്ചിട്ടുള്ളത്.

Tags:    

Similar News