ബാര്‍കോഴ;വി.എസിന്റെ ഹരജിയില്‍ മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു
തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്പെഷ്യല്‍ കോടതി ഉത്തരവാണ് വി.എസ് ചോദ്യം ചെയ്യുന്നത്.
Update: 2018-11-01 07:39 GMT
ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വി.എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ.എം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്പെഷ്യല്‍ കോടതി ഉത്തരവാണ് വി.എസ് ചോദ്യം ചെയ്യുന്നത്. പൊതു പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നുമാണ് വി.എസിന്റെ ഹരജിയില്‍ പറയുന്നത്. ഹരജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.