ശബരിമലയില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഹൈന്ദവ നേതൃസമ്മേളനത്തില്‍ തീരുമാനം
സുപ്രിം കോടതി വിധി നടപ്പാക്കാൻ ഉറച്ച തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഹൈന്ദവ നേതൃ സംഘടനകൾ തീരുമാനിച്ചത്.
ശബരിമലയിൽ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ ഹൈന്ദവ നേതൃസമ്മേളനം തീരുമാനിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്ന് പന്തളം കൊട്ടാരംനിര്‍വാഹക സമിതി അംഗം നാരായണ വർമ്മ വ്യക്തമാക്കി. നടതുറക്കുന്ന നവംബർ 5 മുതൽ നട അടയ്ക്കുന്നതുവരെ രാത്രിയും തുടരുന്ന അഖണ്ഡനാമജപയജ്ഞം കേരളമാകെ സംഘടിപ്പിക്കും.
സുപ്രിം കോടതി വിധി നടപ്പാക്കാൻ ഉറച്ച തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ഹൈന്ദവ നേതൃ സംഘടനകൾ തീരുമാനിച്ചത്. ആചാരലംഘനം അനുവദിക്കില്ലെന്നും ആചാര സംരക്ഷണത്തിന് വേണ്ടി ശക്തമായി പോരാടാനുമാണ് തീരുമാനം. സുപ്രിം കോടതി വിധി ന്യായത്തിന് നിരക്കുന്നതല്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ പറഞ്ഞു . ദുർവിധി അടിച്ചേൽപ്പിക്കുകയാണ് സുപ്രിം കോടതി ചെയ്തത്. ഇത് അംഗീകരിക്കാനാവില്ല.
നവംബർ അഞ്ചിന് നട തുറക്കുന്നതിനു മുമ്പ് തുടങ്ങി നട അടയ്ക്കുന്നത് വരെയുള്ള സമയം രാത്രിയും തുടരുന്ന നാമജപ യജ്ഞങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 50 വയസിനുമേൽ പ്രായമുള്ള സ്ത്രീകളെ മുൻനിർത്തിയുള്ള പ്രതിഷേധങ്ങൾക്കാകും ഇത്തവണ സന്നിധാനം സാക്ഷ്യം വഹിക്കുക. അതേ സമയം യോഗത്തിൽ എസ്.എന്‍.ഡി.പി പ്രതിനിധികൾ പങ്കെടുത്തില്ല.