ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

പുനപരിശോധന ഹരജി പരിഗണിക്കുന്നത് വരെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന പൊതു താല്‍പര്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം

Update: 2018-11-01 08:33 GMT
Advertising

ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സുപ്രിം കോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. വിധി നടപ്പാക്കാന്‍ കാത്തുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ പ്രധാന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശിപാര്‍ശ ചെയ്തു.

Full View

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ള പുനപ്പരിശോധനാ ഹരജികളില്‍ വിധി വരുന്നത് വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീ പ്രവേശനം തടയാന്‍ താത്കാലികമായി തടയാനാകില്ലെന്നും വിധിയില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

ഹരജിക്കാരന് വേണമെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ശബരിമലയിലെ പ്രധാന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തവയ്ക്കണമെന്ന് ഉന്നതാധികാര സമിതി ശിപാര്‍ശ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമല ,പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും കുടി വെള്ള വിതരണം, ശൌചാലയ നിര്‍മ്മാണം എന്നിവ മാത്രമേ ഇപ്പോള്‍ അനുവദിക്കാവൂവെന്നും ശിപാര്‍ശയിലുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കാനോ, അറ്റകുറ്റ പണി നടത്താനോ പാടില്ല. അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകും വരെ ഇത് നിര്‍ത്തിവക്കണമെന്നും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍‌ട്ട് നാളെ സുപ്രിം കോടതി പരിഗണിക്കും.

Tags:    

Similar News