സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളെ സര്‍ക്കാര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.എസ്.എസ്

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പിന്നാക്ക വിഭാഗത്തിന് സംവരണം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് എന്‍.എസ്.എസ് രംഗത്ത് വന്നത്.

Update: 2018-11-02 11:39 GMT
Advertising

സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍.എസ്.എസ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പിന്നാക്ക വിഭാഗത്തിന് സംവരണം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് എന്‍.എസ്.എസ് രംഗത്ത് വന്നത്.

Full View

പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനത്തിലുള്ള സംവരണം 32 ശതമാനത്തില്‍ നിന്നും 40 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തി. ഇതാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണം പരിഗണിക്കാതെ സര്‍ക്കാര്‍ നടത്തിയ നീക്കം മനപ്പൂര്‍വ്വമാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.

ശബരിമല വിഷയമാണ് നിലവിലെ ചര്‍ച്ച. വിശ്വാസികള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്യുമ്പോള്‍ അതില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിക്കുന്നു.

തിരുവനന്തപുരത്ത് അടക്കം എന്‍.എസ്.എസ് ആസ്ഥാനങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരാണെന്ന പരോക്ഷ വിമര്‍ശനവും സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും സുകുമാരന്‍ നായര്‍ ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

Tags:    

Similar News