Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കാക്കനാട് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യവസായിയില്‍ നിന്നും 96 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് ഡല്‍ഹി സ്വദേശികളെ തൃക്കാക്കര പൊലീസ് പിടികൂടി. ഡൽഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീൻ, ഈസ്റ്റ് ജോഹരിപൂർ സ്വദേശി മുറാറിലാൽ എന്നിവരാണ് പിടിയിലായത്.
കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എംഡിയാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ 96 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പ്രൊജക്റ്റ് തുടങ്ങാനാണ് എന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പണം അയച്ചതിന് ശേശമാണ് തട്ടിപ്പ് മനസിലാകുന്നത്.