Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. താന്നിമൂട് സ്വദേശി ബിന്ദുവിനെയാണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെമ്പായം നരിക്കലിലുള്ള അങ്കണവാടിയിൽ ടീച്ചർ രണ്ടര വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ചത്. ഷൂ റാക്കിന്‍റെ കമ്പി കൊണ്ടായിരുന്നു കുഞ്ഞിന്റെ കയ്യിൽ അടിച്ച് പരിക്കേൽപ്പിച്ചത്. വൈകുന്നേരം കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്തായിരുന്നു അച്ഛൻ മുറിവ് കണ്ടത്. തുടർന്ന് കുഞ്ഞിന്റെ കുടുംബം ചൈൽഡ് ലൈനിനും വട്ടപ്പാറ പൊലീസിനും പരാതി നൽകി.