‘ശബരിമല സുവര്‍ണാവസരം; ഒറ്റക്കാവില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി’ ശ്രീധരന്‍ പിള്ളയുടെ ശബ്‍ദരേഖ പുറത്ത്
കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി തന്നോട് ചോദിച്ചു. കോടതി അലക്ഷ്യം നിലനില്‍ക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കി. ഇതിന് ശേഷമായിരുന്നു തന്ത്രി നട അടക്കല്‍ പ്രഖ്യാപിച്ചതെന്നും ശ്രീധരന്‍പിള്ള.
Update: 2018-11-05 08:14 GMT
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം പുറത്ത്. ശബരിമല വിഷയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണെന്ന് ശ്രീധരന്‍പിള്ള പറയുന്നു. ഇന്നലെ കോഴിക്കോട് വെച്ച് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗമാണ് പുറത്തായത്.ശബരിമല സമരം ആസൂത്രണം ചെയ്തത് നമ്മളാണ്. നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു. നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി തന്നോട് ചോദിച്ചു. ഒറ്റക്കാവില്ല ബി.ജെ.പി കൂടെയുണ്ടാകുമെന്ന് താന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തന്ത്രി ധീരമായ നിലപാടെടുത്തതെന്നും പിള്ള യോഗത്തില്‍ പറയുന്നു.