ശബരിമല ദര്‍ശനത്തിന് യുവതി എത്തി; പൊലീസിനോട് സുരക്ഷ തേടി
ചേര്‍ത്തല സ്വദേശി അഞ്ജുവാണ് പമ്പയിലെത്തി പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്.
Update: 2018-11-05 13:06 GMT
ശബരിമല ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ തേടി യുവതി പൊലീസിനെ സമീപിച്ചു. ചേര്‍ത്തല സ്വദേശി അഞ്ജുവാണ് പമ്പയിലെത്തി പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട തുറന്നത്. സാന്നിധാനവും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് പഴുതടച്ചുള്ള സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.