ഹജ്ജ് ഹൌസില്‍ റുഖിയ ബക്കറിനെ നിയമിച്ചത് ഡപ്യൂട്ടേഷന് അപേക്ഷിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കി

കെ.ടി ജലീലിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നേരത്തേ രണ്ട് തവണ താത്ക്കാലിക നിയമനം നേടിയ സ്ത്രീയെ തന്നെയാണ് ഹജ്ജ് ഹൌസിലും നിയമിച്ചത്.

Update: 2018-11-08 08:05 GMT
Advertising

ഹജ്ജ് ഹൌസില്‍ എടക്കര പഞ്ചായത്ത് മുന്‍ അംഗം റുഖിയ ബക്കറിനെ നിയമിച്ചത് ഡപ്യൂട്ടേഷന് അപേക്ഷിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കി. നാല് ഒഴിവുകളില്‍ ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയപ്പോള്‍ ഒന്നില്‍ മാത്രമായിരുന്നു താല്‍ക്കാലിക നിയമനം. കെ.ടി ജലീലിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നേരത്തേ രണ്ട് തവണ താത്ക്കാലിക നിയമനം നേടിയ സ്ത്രീയെ തന്നെയാണ് ഹജ്ജ് ഹൌസിലും നിയമിച്ചത്.

Full View

സംസ്ഥാന ഹജ്ജ് ഹൌസില്‍ 4 ക്ലര്‍ക്ക് തസ്തികയും ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് തസ്തികയുമാണുള്ളത്. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഇവിടെ നിയമനം നല്‍കുക. പക്ഷെ ഒരു ക്ലര്‍ക്ക് പോസ്റ്റില്‍ മാത്രം ദിവസ വേതന അടിസ്ഥാനത്തിലാണ് നിലവില്‍ ആളെ വെച്ചിരിക്കുന്നത്. ഒന്നര വര്‍ഷമായി റുഖിയ ബക്കര്‍ ഹജ്ജ് ഹൌസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നുണ്ട്. തൊട്ട് മുമ്പ് ഈ പോസ്റ്റിലുണ്ടായിരുന്നത് ഡെപ്യൂട്ടേഷനില്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യാന്‍ ആളുകളുണ്ടായിരിന്നിട്ടും മന്ത്രി ഇടപെട്ടാണ് താത്ക്കാലിക ജീവനക്കാരിയെ നിയമിച്ചതെന്ന് നിയമന സമയത്ത് ഹജ്ജ് കമ്മിറ്റി അംഗമായിരുന്നവര്‍ ആരോപിക്കുന്നുണ്ട്.

കെടി ജലീല്‍ വഹിക്കുന്ന ന്യൂനപക്ഷേ ക്ഷേമ വകുപ്പിലെ തിരുവനന്തപുരത്തെ ഓഫീസിലും റുഖിയ ദിവസ വേതനത്തില്‍ മുന്‍മ്പ് ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ തുടങ്ങിയ സ്ഥാപനത്തിലും റുഖിയ ജോലിക്ക് കയറി. അതിന് ശേഷമാണ് കെ.ടി ജലീല്‍ വഹിക്കുന്ന ഹജ്ജ് വകുപ്പിന് കീഴിലുള്ള ഹജ്ജ് ഹൌസിലും റുഖിയ ജോലിക്ക് നല്‍കിയത്.

Tags:    

Similar News