ഹരിപ്പാട് വാഹനാപകടത്തില്‍ 2 എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു

കോയമ്പത്തൂരിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ കിരണ്‍,ശങ്കര്‍ എന്നിവരാണ് മരിച്ചത് . അമിത വേഗതയിലെത്തിയ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Update: 2018-11-08 08:21 GMT
Advertising

ആലപ്പുഴ ഹരിപ്പാട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി കിരൺ കൃഷ്ണ, ഹരിപ്പാട് സ്വദേശി ശങ്കർ കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.

ദേശീയ പാതയിൽ ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോൾ കിരണും ശങ്കറും സഞ്ചരിച ബൈക്ക് മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീ പിടിച്ചതിനെത്തുടർന്ന് ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. കിരൺ സംവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റ ശങ്കറിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ അർപ്പകം എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥികളാണ് കിരണും ശങ്കറും. ബൈക്കും ലോറിയും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Full View
Tags:    

Similar News