പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചതായി പരാതി

പ്രവാസി വ്യവസായിയെ വഞ്ചിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത ക്രിമിനൽ സ്വഭാവമുള്ള കേസാണ് പൊലീസ് സിവിൽ കേസാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍റെ ആരോപണം.

Update: 2018-11-08 08:06 GMT
Advertising

പി.വി അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ മഞ്ചേരി പൊലീസ് ശ്രമിച്ചതായി പരാതി. പ്രവാസി വ്യവസായിയെ വഞ്ചിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത ക്രിമിനൽ സ്വഭാവമുള്ള കേസാണ് പൊലീസ് സിവിൽ കേസാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍റെ ആരോപണം.

Full View

2012 ൽ മലപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ സലീം നടുത്തൊടിയിൽ നിന്ന് മംഗലാപുരത്തെ ക്വാറിയുടെ പേരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 21ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എം.എല്‍.എക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. എന്നാൽ ഇത് സിവില്‍ സ്വഭാവം മാത്രമുള്ള കേസാണെന്നും പരാതിയുണ്ടെങ്കില്‍ മഞ്ചേരി സി.ജെ.എം കോടതിയെ സമീപിക്കാമെന്നും കാണിച്ച് മഞ്ചേരി സി.ഐ. എന്‍.ബി.ഷൈജു തിങ്കളാഴ്ച സലീമിന് നോട്ടീസ് അയക്കുകയായിരുന്നു. പൊലീസ് എം.എൽ.എ യെ സംരക്ഷിക്കുകയാണെന്നാരോപിച്ച് പരാതിക്കാരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോൾ. മംഗലാപുരത്തെ കെ.ഇ. സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ വീതം ലാഭവും വാഗ്ദാനം ചെയ്താണ് അന്‍വര്‍ സലീമിനെ സമീപിക്കുന്നത്. എന്നാൽ സ്ഥാപനം നിലവിലില്ലെന്ന് ബോധ്യപ്പെട്ടതായും 50 ലക്ഷം രൂപ അന്‍വര്‍ ഇതുവരെ തിരിച്ച് നല്‍കിയിട്ടില്ലെന്നും സലീം പറഞ്ഞു. കരാര്‍ ലംഘനം മാത്രമുള്ള കേസിന് സിവില്‍ സ്വഭാവം മാത്രമേ ഉള്ളൂ എന്നാണ് മഞ്ചേരി പൊലീസ് പറയുന്നത്.

Tags:    

Similar News