സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ മരിച്ച ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു

ഇന്നലെ രാവിലെ 7 മണിയോടുകൂടിയാണ് പാറശ്ശാല കരുമാനൂർ സ്വദേശി രതീഷ് വിജി ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. എന്നാല്‍ 4 മണിവരെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.

Update: 2018-11-08 05:10 GMT
Advertising

തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ മരിച്ച ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇന്നലെ രാവിലെ 7ന് മരിച്ച ശിശുവന്‍റെ മൃതദേഹം വൈകിട്ട് 4.30 ഓടെയാണ് പൊലീസിന് കൈമാറിയത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാവിലെ 7 മണിയോടുകൂടിയാണ് പാറശ്ശാല കരുമാനൂർ സ്വദേശി രതീഷ് വിജി ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. എന്നാല്‍ 4 മണിവരെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികളും സ്വീകരിച്ചില്ല. ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. ഇതോടെയാണ് കുഞ്ഞിനെ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയാറായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍.

Full View

മാതാവ് വിജി ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഗര്‍ഭിണിയായ വിജിയെ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി മുഴുവന്‍ പ്രസവ മുറിയില്‍ കിടത്തിയ ശേഷം പിന്നീട് കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു.

Tags:    

Similar News