ശബരിമലയിലെ അക്രമ സംഭവങ്ങള്‍ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കും.

Update: 2018-11-08 08:07 GMT
Advertising

ശബരിമലയില്‍ നടക്കുന്ന സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി . സമരത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ല. യുവതീ പ്രവേശത്തിനെതിരെ റിവ്യൂ ഹരജി നല്‍കുന്നതിന് സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകാൻ ഹൈക്കോടതിക്ക് അധികാരമില്ല. അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Full View

ശബരിമലയിലെ സമരം വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരന് അക്രമത്തിൽ പങ്കില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല.ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. സമരം സുപ്രിം കോടതി വിധിക്കെതിരെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം . ഗോവിന്ദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളിൽ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമല യുവതീ പ്രവേശത്തിനെതിരെ റിവ്യൂ ഹരജി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    

Similar News