ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം

യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ജലീലിനെതിരെ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും സി.പി.എം

Update: 2018-11-09 15:09 GMT
Advertising

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം. യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും, ജലീലിനെതിരെ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നുമാണ് സി.പി.എം സെക്രട്ടറിയേറ്റിലുണ്ടായ ധാരണ.

Full View

“ജലീലിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണം ഉന്നയിക്കുന്നവരുടെ കയ്യില്‍ ജലീലിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെ. കോടതിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ വരുന്നെങ്കില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി അപ്പോള്‍ തീരുമാനിക്കും”. കെ.ടി ജലിലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞ വാക്കുകളാണിത്.

ജലീലിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണം ഉന്നയിക്കുന്നവരുടെ കയ്യില്‍ ജലീലിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെ
കോടിയേരി ബാലകൃഷ്ണന്‍

ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ ധാരണയും ഇത് തന്നെയാണ്. ബന്ധുനിയമന ആരോപണത്തിന്‍റെ പേരില്‍ കെ.ടി ജലീലിനെ സി.പി.എം നിലവില്‍ കൈവിടില്ലെന്ന് വ്യക്തം. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എ.കെ.ജി സെന്‍റിറിലെത്തി കോടിയേരിയെ കണ്ട് ജലീല്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ये भी पà¥�ें- ജലീലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു

യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് പിതൃസഹോദര പുത്രന്‍ കെ.ടി അദീബിന് ന്യൂനപക്ഷധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനം നല്‍കിയത് എന്നതായിരിന്നു കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണം.

ये भी पà¥�ें- ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും കിലയിലും കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം 

Tags:    

Similar News