ശബരിമലയിലേക്കുള്ള ശർക്കര നീക്കം പ്രതിസന്ധിയിൽ

മണ്ഡലകാലത്ത് അപ്പം അരവണ നിർമാണത്തിന് 40 ലക്ഷം കിലോ ശർക്കര വേണമെന്നിരിക്കെ ഇതിന്റെ മൂന്നിൽ ഒന്ന് പോലും എത്തിക്കാനായിട്ടില്ല. 

Update: 2018-11-09 02:49 GMT
Advertising

തൊഴിലാളി ക്ഷാമത്തെ തുടർന്ന് ശബരിമലയിലേക്കുള്ള ശർക്കര നീക്കം പ്രതിസന്ധിയിൽ. മണ്ഡലകാലത്ത് അപ്പം അരവണ നിർമാണത്തിന് 40 ലക്ഷം കിലോ ശർക്കര വേണമെന്നിരിക്കെ ഇതിന്റെ മൂന്നിൽ ഒന്ന് പോലും എത്തിക്കാനായിട്ടില്ല. പ്രളയത്തിൽ പമ്പയിലെ ശർക്കര ഗോഡൗൺ ഉപയോഗശൂന്യമായതും പ്രതിസന്ധിയായി.

Full View

മണ്ഡലകാലത്തേക്ക് മാത്രം സന്നിധാനത്തെ അപ്പം അരവണ പ്ലാന്റിൽ 40 ലക്ഷം കിലോ ശർക്കര വേണമെന്നാണ് കണക്ക്. പ്രതിദിനം 1000 കിലോ ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. മണ്ഡല കാലത്ത് പ്ലാന്റിന്റെ ശേഷി കൂട്ടുമ്പോൾ ഉപയോഗിക്കുന്ന സാമഗ്രികളുടെ അളവും ഇരട്ടിക്കും. സാഹചര്യം ഇതാണെന്നിരിക്കെ പമ്പയിൽ നിന്നുള്ള ചരക്ക് നീക്കം നന്നേ കുറവാണ്. കയറ്റിറക്ക് തൊഴിലാളികളെ ആവശ്യാനുസരണം ലഭിക്കാത്തതാണ് കാരണം. പമ്പയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണ് ട്രേഡ് യൂണിയൻ തൊഴിലാളികൾ കൂടുതൽ താൽപര്യം കാണിക്കുന്നത്.

പമ്പയിലെ ഗോഡൗൺ പ്രളയത്തിൽ ഉപയോഗശൂനുമായതിനാൽ ലോറികളിൽ നിന്ന് നേരിട്ടാണ് ട്രാക്ടറുകളിലേക്ക് ചരക്ക് മാറ്റുന്നത്. അതിനാൽ ചരക്കുമായി എത്തിയ ലോറികൾ ആഴ്ചകളായി പമ്പയിൽ തുടരുകയാണ്. അന്നദാനത്തിനുള്ള വിഭവങ്ങൾ മുതൽ നിർമാണ സാമഗ്രികൾ വരെ സന്നിധാനത്ത് എത്തിക്കുന്നതിൽ ഈ പ്രതിസന്ധി ഉണ്ട്.

Tags:    

Similar News