കേസിന് പിന്നില്‍ നികേഷിന്‍റെ വൃത്തികെട്ട മനസ്സ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി 

എം.എല്‍.എ സ്ഥാനമൊന്നും ഗൌരവത്തില്‍ കാണുന്നില്ല. വര്‍ഗീയത പ്രചരിപ്പിച്ചെന്ന ആരോപണമാണ് അപമാനമായി തോന്നുന്നതെന്ന് കെ.എം ഷാജി

Update: 2018-11-09 07:27 GMT
Advertising

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി. നികേഷ് കുമാര്‍ അദ്ദേഹത്തിന്‍റെ വൃത്തികെട്ട മനസ്സ് കൊണ്ടുണ്ടാക്കിയ കേസാണിത്. വര്‍ഗീയ ഉള്ളടക്കം അടങ്ങിയ നോട്ടീസിന് പിന്നില്‍ താനല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ബോധപൂര്‍വ്വം തിരുകിക്കയറ്റിയ നോട്ടീസാണ് വര്‍ഗീയ പ്രചാരണത്തിന് തെളിവെന്ന രീതിയില്‍ കോടതിയിലെത്തിയതെന്നും കെ.എം ഷാജി ആരോപിച്ചു.

Full View

ये भी पà¥�ें- കെ.എം ഷാജിയുടെ വര്‍ഗീയ പ്രചാരണം: കോടതിയിലെത്തിയ തെളിവുകള്‍ ഇവയാണ്..

20 ശതമാനം മുസ്‍ലിംകള്‍ മാത്രമുള്ള മണ്ഡലത്തില്‍ മുസ്‍ലിംകള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് എങ്ങനെ ജയിക്കാന്‍ കഴിയുമെന്നാണ്? എം.എല്‍.എ സ്ഥാനമൊന്നും ഗൌരവത്തില്‍ കാണുന്നില്ല. വര്‍ഗീയത പ്രചരിപ്പിച്ചെന്ന ആരോപണമാണ് അപമാനമായി തോന്നുന്നത്. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സുപ്രീംകോടതിയില്‍ സത്യം തെളിയുമെന്നും കെ.എം ഷാജി പറഞ്ഞു.

ये भी पà¥�ें- അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

Tags:    

Similar News