ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;പൊലീസ് 150 പേരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ആല്‍ബം തയ്യാറാക്കി
ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആല്‍ബം തയാറാക്കിയത്.
Update: 2018-11-09 08:31 GMT
ശബരിമലയിൽ ദർശനത്തിനെത്തിയ 52 വയസുള്ള സ്ത്രീയെ തടഞ്ഞ സംഭവത്തിൽ പൊലീസ് 150 പേരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ആല്‍ബം തയ്യാറാക്കി. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആല്‍ബം തയാറാക്കിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവും ആല്‍ബത്തിലുണ്ട്. ആൽബം, സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും അയച്ചുകൊടുത്തു . ചിത്തിര ആട്ടവിശേഷത്തിന് എത്തിയ സ്ത്രീക്ക് 50 വയസിൽ താഴെയാണ് പ്രായം എന്നാരോപിച്ചാണ് ഇരുനൂറോളം പേർ ഓടി അടുത്ത് ഇവരെ തടഞ്ഞത്.