ഡി.വൈ.എസ്.പി ബി. ഹരികുമാറിനെ സംരക്ഷിക്കുന്നത് ഭരണകക്ഷിയാണെന്ന് വി.എസ്.ഡി.പി നേതാവ്

നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് പരാതി നല്‍കിയിരുന്നുവെന്ന് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍

Update: 2018-11-12 04:38 GMT
Advertising

നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് പരാതി നല്‍കിയിരുന്നുവെന്ന് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഭരണകക്ഷിയിലെ നേതാക്കള്‍ ഹരികുമാറില്‍ നിന്നും കൈക്കൂലിയുടെ വിഹിതം പറ്റിയിരുന്നതായും ചന്ദ്രശേഖരന്‍ ആരോപിക്കുന്നു.

കരുണാനിധി അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പോയ ദിവസമായിരുന്നു പരാതി നല്‍കിയത്. പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനാണ് ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പരാതി പറഞ്ഞത്. എന്നാല്‍ ഫയല്‍ വന്നിട്ട് നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി.

കൈകൂലിയുടെ വിഹിതം പറ്റുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണെന്ന് ചോദിച്ചപ്പോള്‍ അത് ആരാണെന്ന് പിന്നീട് പറയാമെന്നായിരുന്നു മറുപടി. എല്ലാ രാഷ്ട്രീയ കക്ഷികളും ഇതില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് നിലവില്‍ ഇയാളെ സംരക്ഷിക്കുന്നത് ഭരണകക്ഷിയാണെന്നും ചന്ദ്രശേഖരന്‍ ആരോപിച്ചു. ഹരികുമാറിനെതിരെ പൊലീസ് മേധാവി നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ചന്ദ്രശേഖരന്‍ ആരോപിക്കുന്നു.

Full View
Tags:    

Similar News