സനല്‍ കൊല്ലപ്പെട്ടിട്ട് എട്ടുദിവസം: നീതിതേടി ഭാര്യ ഉപവാസസമരത്തിന്
അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഡി.വൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ വാഹനം എത്തിച്ച് നൽകിയതിന് അറസ്റ്റ് ചെയ്ത അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ നീതി തേടി കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്. ഡി.വൈ.എസ്.പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി ഉപവാസസമരം നടത്തും. അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
സനൽ കൊല്ലപ്പെട്ട് എട്ടു ദിവസമാകുമ്പോഴും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കുടുംബം പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. സനൽ കൊല്ലപ്പെട്ട കൊടങ്ങവിളയിൽ ഉപവാസം നടത്തും.
കോടതിയുടെ മേൽനോട്ടത്തിലോ അല്ലെങ്കിൽ സി.ബി.ഐ അന്വേഷണമോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സനലിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു സുധീരന്റെ പ്രതികരണം.
ये à¤à¥€ पà¥�ें- സനല്‍ കൊലപാതകം: ഡി.വൈ.എസ്.പിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍, കേസ് ഐ.ജി ശ്രീജിത്ത് അന്വേഷിക്കും
ये à¤à¥€ पà¥�ें- വാക്കുതര്‍ക്കം: യുവാവിനെ ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: എസ്.പി സജിൻലാൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ഡി.വൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ വാഹനം എത്തിച്ച് നൽകിയതിന് അറസ്റ്റ് ചെയ്ത അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.