ശ്രീധരന്‍പിള്ളയും തന്ത്രിയും കോടതിയലക്ഷ്യകുറ്റം ചെയ്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും നടത്തിയത് കോടതിയലക്ഷ്യമല്ല എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദം

Update: 2018-11-12 07:45 GMT
Advertising

ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ നോട്ടീസിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും നടത്തിയത് കോടതിയലക്ഷ്യമല്ല എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദം.

കോടതിയലക്ഷ്യനടപടികളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമുമ്പ് അന്റോര്‍ണി ജനറലിന്റെ അനുവാദം വാങ്ങണമെന്നുള്ളതാണ് സുപ്രീം കോടതി ചട്ടം. അന്റോര്‍ണി ജനറല്‍ കെ.സി വേണുഗോപാല്‍ അസൌകര്യം അറിയിച്ചുകൊണ്ട് നേരത്തെ പിന്‍വാങ്ങിയിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി ചുമതലപ്പെടുത്തിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും നടത്തിയത് കോടതിയലക്ഷ്യമല്ല. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് ഇപ്പോള്‍ തുഷാര്‍മേത്ത പറഞ്ഞിരിക്കുന്നത്.

Tags:    

Similar News