‘സുപ്രീംകോടതി വിധി എന്ത് തന്നെയായാലും നടപ്പിലാക്കുക സര്‍ക്കാര്‍ ഉത്തരവാദിത്വം’ കടകംപള്ളി

സുപ്രീംകോടതിയെ ബഹുമാനിക്കുന്നുവെന്നും വിധി എന്ത് തന്നെയായാലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി.

Update: 2018-11-13 12:51 GMT
Advertising

സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയെ ബഹുമാനിക്കുന്നുവെന്നും വിധി എന്ത് തന്നെയായാലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറ‍ഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. റിവ്യൂഹരജികള്‍ക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് റിവ്യൂ ഹരജികള്‍ പരിഗണിച്ചത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിലനില്‍ക്കുമെന്നും സ്റ്റേ ചെയ്യപ്പെടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പൂര്‍ണമായ വിധി ലഭ്യമായാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവുക. 49 പുന:പ്പരിശോധനാ ഹരജികളാണ് കോടതിയിലെത്തിയത്.

Full View
Tags:    

Similar News