ക്രൈംബ്രാഞ്ച് സനല്‍ കൊലപാതക കേസന്വേഷണവുമായി മുന്നോട്ട്
കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തെങ്കിലും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്
നെയ്യാറ്റിന്‍കര സനല്‍കൊലപാതക കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി മുന്നോട്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ കീഴടങ്ങിയ രണ്ടുപേരുടെ ജാമ്യാപേക്ഷ ഇന്ന് നെടുമങ്ങാട് കോടതിയില്‍ സമര്‍പ്പിക്കും
നെയ്യാറ്റിന്‍കര സനല്‍കൊലാപതക കേസിലെ മുഖ്യപ്രതി ഹരികുമാറിനെ ഇന്നലെയാണ് കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാം പ്രതി തന്നെ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസിന്‍റെ നിലനില്പ് തന്നെ ചോദ്യം ചെയ്പ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസന്വേഷം അവസാനിപ്പിച്ചാല്‍ തുടര്‍വിവാദങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക പൊലീസ് ഉന്നതര്‍ക്കുണ്ട്. അതുകൊണ്ട് മറ്റാര്ക്കെങ്കിലും കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഡിവൈഎസ്പിയെ സഹായിച്ച ബിനുവിന് കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. അതിനിടെ ഇന്നലെ കീഴടങ്ങിയ ബിനു, രമേശ് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് നെടുമങ്ങാട് കോടതിയില്‍ സമര്പ്പിക്കും. കീഴടങ്ങാന്‍ വേണ്ടിയാണ് ബിനുവും ഹരികുമാറും കേരളത്തിലെത്തിയതെന്നും കൃത്യത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു.
ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു. സനലിന്‍റെ കുടുംബത്തിനുള്ള ധനസഹായം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.