ശ്രീധരന്‍ പിള്ള പറഞ്ഞത് പച്ചക്കള്ളം...

എന്താണ് സത്യം ?1. സ്ത്രീ പ്രവേശം അനുവദിച്ച സെപ്റ്റംബര്‍ 28 ലെ വിധി സ്‌റ്റേ ചയ്തിട്ടില്ല. അതിന് കോടതി തയ്യാറാകാത്തിടത്തോളം 28 ലെ വിധി തന്നെയാണ് അന്തിമം.

Update: 2018-11-15 14:33 GMT
Advertising

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പലതും പച്ചക്കള്ളം. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച റിവ്യു ഹരജികളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു, കേസില്‍ അന്തിമവിധി ആയിട്ടില്ല തുടങ്ങിയ ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ തന്നെ ചോദ്യം ചെയ്യുന്നത്.

എന്താണ് പിള്ള പറഞ്ഞത് ?

1.ശബരിമല കേസില്‍ അന്തിമ വിധി ആയിട്ടില്ല

2. റിവ്യൂ ഹരജികളില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു.

3. ഇന്നലെ നോട്ടീസ് ഓര്‍ഡര്‍ ആക്കി, അദ്യമായാണിത്, അതിന് മുമ്പ് നോട്ടീസില്ല.

4. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇത് ജനുവരി 22 വരെ നിര്‍ത്തിവച്ച് അന്തിമ വിധിക്കായി കാത്തിരിക്കാം.

Full View

എന്താണ് സത്യം ?

1. സ്ത്രീ പ്രവേശം അനുവദിച്ച സെപ്റ്റംബര്‍ 28 ലെ വിധി സ്‌റ്റേ ചയ്തിട്ടില്ല. അതിന് കോടതി തയ്യാറാകാത്തിടത്തോളം 28 ലെ വിധി തന്നെയാണ് അന്തിമം.

2. റിവ്യൂ ഹര്‍ജി ഭരണഘടന ബഞ്ച് ചേബറില്‍ പരിശോധിച്ചത് നവംബര്‍ 13ന്. അന്ന് ഈ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണം എന്ന ആവശ്യം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ആര്‍ക്കും നോട്ടീസ് അയച്ചിട്ടില്ല. ( ജനുവരി 22 ന് തുറന്ന കോടതിയില്‍ ഇവ കേള്‍ക്കാന്‍ തീരുമാനിച്ചു. ഇവിടെ, മുന്‍ വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു എന്ന് പറയുന്നത് തീര്‍ത്തും തെറ്റ്)

3. ഇന്നലെയും നോട്ടീസ് അയച്ചിട്ടില്ല.

4. സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള അന്തിമ വിധി സെപ്റ്റംബര്‍ 28 ലേത്.

Full View
Tags:    

Similar News