ചെന്നിത്തലയും ശ്രീധരന്‍പിള്ളയും വിചാരിച്ചാല്‍ തൃപ്തിയെ മടക്കി അയക്കാന്‍ സാധിക്കും: കടകംപള്ളി
തൃപ്തി ദേശായിയുടെ വരവില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. രമേശ് ചെന്നിത്തലയും ശ്രീധരന്‍പിള്ളയും വിചാരിച്ചാല്‍ തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ സാധിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
അവര് വന്നിരിക്കുന്നത് സുപ്രീംകോടതി വിധിയുടെ ബലത്തിലാണ്. അവര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിയാണ് കേരള മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത്. സുരക്ഷിതമായ ശബരിമല സന്ദര്‍ശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം തൃപ്തി ദേശായിയുടെ വരവില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃപ്തിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന കടകംപള്ളിയുടെ ആരോപണത്തെ മുല്ലപ്പള്ളി തള്ളി. നിലവില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടാണ് പരിശോധിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.